ബംഗളൂരു:ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്) പ്രസിഡന്‍റായി മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനെ തെരഞ്ഞെടുത്തു. ബംഗളൂരുവില്‍ ചേര്‍ന്ന 76ാമത് ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയിലായിരുന്നു തെരഞ്ഞെടുപ്പ്. രാഷ്ട്രദൂത് സപ്താഹിക് പത്രത്തിലെ സോമേഷ് ശര്‍മയാണ് ഡെപ്യൂട്ടി പ്രസിഡന്‍റ്.
ബിസിനസ് സ്റ്റാന്‍ഡേഡിലെ അഖില ഉരങ്കാര്‍ വൈസ് പ്രസിഡന്‍റും ഇക്കണോമിക്സ് ടൈംസിലെ മോഹിത് ജെയ്ന്‍ ട്രഷററുമാണ്. വി. ശങ്കരനാണ് സെക്രട്ടറി ജനറല്‍. 41 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് കെ. ബാലാജി (ദ ഹിന്ദു വീക്ലി), വിജയ്കുമാര്‍ ചോപ്ര (പഞ്ചാബ് കേസരി), വിവേക് ഗോയങ്ക (ദി ഇന്ത്യന്‍ എക്സ്പ്രസ് മുംബൈ), മഹേന്ദ്ര മോഹന്‍ ഗുപ്ത (ദൈനിക് ജാഗരണ്‍), സഞ്ജയ് ഗുപ്ത (ദൈനിക് ജാഗരണ്‍ വാരാണസി), ആര്‍. ലക്ഷ്മിപതി (ദിനമലര്‍), നരേഷ് മോഹന്‍ (സണ്‍ഡേ സ്റ്റേറ്റ്സ്മാന്‍), എം.പി. വീരേന്ദ്രകുമാര്‍ (മാതൃഭൂമി), ജയന്ത് മാമന്‍മാത്യു (മലയാള മനോരമ), ജേക്കബ് മാത്യു (വനിത), ഹൊര്‍മുസ്ജി എന്‍. കാമ (ബോംബെ സമാചാര്‍ വീക്ലി), രവീന്ദ്രകുമാര്‍ (ദ സ്റ്റേറ്റ്സ്മാന്‍) എന്നിവരെയും തെരഞ്ഞെ
ടുത്തു.1939ല്‍ സ്ഥാപിതമായ ഐ.എന്‍.എസില്‍ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പ്രസാധകന്മാര്‍ അംഗ
ങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.