ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്ന് പാകിസ്താന്‍കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താന്‍, ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. നിരപരാധികളായ സാധാരണക്കാരെ മന$പൂര്‍വം ലക്ഷ്യമാക്കുന്നത് അത്യന്തം അപലപനീയമാണെന്ന് പാക് വിദേശകാര്യ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി. സിങ്ങിനെ അറിയിച്ചതായി പാക് വിദേശകാര്യ വക്താവ് പറഞ്ഞു. പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ തങ്ങളുടെ മൂന്നു പൗരന്മാര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈന്യം ഒരു പാക് സൈനികനെ കൊന്നതില്‍ പ്രതിഷേധമറിയിക്കാന്‍ കഴിഞ്ഞ ബുധനാഴ്ചയും സിങ്ങിനെ പാകിസ്താന്‍ വിളിച്ചുവരുത്തിയിരുന്നു.
അതേസമയം, നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയ ദിവസം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍ വന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തി. ഇന്ത്യന്‍ സേന തിരിച്ചടിക്കുകയും ചെയ്തു. സംഭവത്തില്‍ പൂഞ്ച് ജില്ലയിലെ ഗ്രാമീണന് പരി
ക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.