ന്യൂഡല്‍ഹി: ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന കേരള ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈകോടതി ഉത്തരവിനെതിരെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അക്രമസ്വഭാവം കാണിക്കുന്ന തെരുവുനായ്ക്കളെ കൊല്ലാമെന്ന് 2006ലാണ് ഹൈകോടതി ഉത്തരവിട്ടത്. ഈയിടെ തെരുവുനായ ആക്രമണം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഹൈകോടതി ഉത്തരവ് പ്രകാരം തെരുവുനായ്ക്കളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈകോടതി ഉത്തരവിനെതിരെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയിലത്തെിയത്.
2006ലെ ഉത്തരവിനെതിരെ ഇപ്പോള്‍ സ്റ്റേ ആവശ്യപ്പെടുന്നത് വൈകിപ്പോയെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദീപക് മിശ്രം, പി.സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ആവശ്യം തള്ളിയത്. എന്നാല്‍, ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍െറ ഹരജി ഫയലില്‍ സ്വീകരിച്ച ബെഞ്ച്, സമാനമായ മറ്റൊരു കേസിനൊപ്പം വാദംകേള്‍ക്കാമെന്ന് സമ്മതിച്ചു. തെരുവുനായ ശല്യം മൂലം ജനംനേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ വിശദ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.