ബിഹാര്‍: തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. ഒക്ടോബര്‍ 12നാണ് വോട്ടെടുപ്പ് നടക്കുക. ആകെ 243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ ആദ്യ ഘട്ടത്തില്‍ 49 സീറ്റിലേക്കാണ് വോട്ടെടുപ്പ്.

സെപ്റ്റംബര്‍ 23 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 24നാണ് സൂക്ഷ്മപരിശോധന. 26ന് പത്രിക പിന്‍വലിക്കാം. അഞ്ച് ഘട്ടങ്ങളുടെയും വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് ഒരുമിച്ച് നടക്കും. 12ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.

ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 16നും മൂന്നാംഘട്ടം 28നും നടക്കും നാല്, അഞ്ച് ഘട്ടങ്ങള്‍ നവംബര്‍ ഒന്നിനും അഞ്ചിനുമാണ് ക്രമീകരിച്ചിട്ടുള്ളത്.

രണ്ടാംഘട്ടം^32, മൂന്നാംഘട്ടം^50, നാലാം ഘട്ടം^55, അഞ്ചാംഘട്ടം^57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.