മാഞ്ചിക്ക് 20 സീറ്റ് നല്‍കിയതില്‍ പാസ്വാന് അമര്‍ഷം


ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടക്കിനിന്ന ജിതന്‍റാം മാഞ്ചിയെ ഒരുവിധം തൃപ്തിപ്പെടുത്തിയപ്പോള്‍, ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സഖ്യത്തില്‍ അമര്‍ഷവുമായി രാംവിലാസ് പാസ്വാന്‍െറ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി).
മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചക്ക് 20 സീറ്റ് നല്‍കാന്‍ തങ്ങളുടെയും സീറ്റ് കവര്‍ന്നതില്‍ പ്രതിഷേധവുമായി മന്ത്രി രാംവിലാസ് പാസ്വാന്‍െറ മകന്‍ ചിരാഗ് പാസ്വാന്‍ രംഗത്തത്തെി. സീറ്റ് പങ്കിടല്‍ പ്രഖ്യാപനം തങ്ങളെ ഒരു ചുവട് പിന്നിലേക്ക് തള്ളിയെന്ന് ചിരാഗ് വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍, ഇതിന്‍െറ പേരില്‍ എന്‍.ഡി.എ സഖ്യത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 12ന് തുടങ്ങുന്ന അഞ്ചുഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റ് ബി.ജെ.പി-160, എല്‍.ജെ.പി-40, രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി-23, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച-20 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
15 സീറ്റ് നല്‍കാനാണ് ഉദ്ദേശിച്ചതെങ്കിലും മാഞ്ചിയുടെ പിടിവാശിക്ക് വഴങ്ങി അഞ്ച് സീറ്റുകൂടി ബി.ജെ.പി വിട്ടുകൊടുത്തു. ഈയിനത്തില്‍ മറ്റു രണ്ടു കക്ഷികള്‍ക്കാണ് അഞ്ചുവരെ സീറ്റ് പോയത്. ഇതിലെ പ്രതിഷേധമാണ് ചിരാഗ് പാസ്വാന്‍ പ്രകടിപ്പിച്ചത്.
ഇതിനിടെ, ജനതാ പരിവാര്‍ പാര്‍ട്ടികളില്‍നിന്ന് വേറിട്ടുനിന്ന് മത്സരിക്കാന്‍ തീരുമാനിച്ച സമാജ്വാദി പാര്‍ട്ടി, എന്‍.സി.പി എന്നിവ ഒന്നിച്ചുനില്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്.
എന്‍.ഡി.എയുടെ ഭാഗമല്ലാതെ ബിഹാറില്‍ ഒരു കൈ നോക്കാന്‍ ശിവസേനക്ക് ഉദ്ദേശ്യമുണ്ട്. മഹാരാഷ്ട്രയില്‍ പരസ്പരബന്ധം മെച്ചമല്ളെന്നിരിക്കെ, ബി.ജെ.പിയെ ബിഹാറില്‍ ഒരു പാഠംപഠിപ്പിക്കാനുള്ള പുറപ്പാടാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.