തെലങ്കാനയില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു


ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഖമ്മം-കരീംനഗര്‍-വാറങ്കല്‍ മേഖലയിലെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുരുഷനും സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.