ഡല്‍ഹിയില്‍ സ്കൂളുകളില്‍ ഒരു മാസത്തേക്ക് മുഴുക്കൈയന്‍ കുപ്പായം നിര്‍ബന്ധം


ന്യൂഡല്‍ഹി: കൊതുകു കടി തടയാന്‍ ഒരു മാസത്തേക്ക് സ്കൂള്‍ കുട്ടികളുടെ ഡ്രസ്കോഡില്‍ മാറ്റംവരുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. കുട്ടികളെ മുഴുക്കൈയന്‍ ഷര്‍ട്ടും സല്‍വാറും ധരിപ്പിച്ചു മാത്രമേ സ്കൂളിലയക്കാവൂ എന്ന് വിദ്യാഭ്യാസത്തിന്‍െറകൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു. സ്കൂള്‍ യൂനിഫോം നിറത്തില്‍തന്നെ വേണമെന്ന് നിഷ്കര്‍ഷ പാടില്ളെന്ന് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വസ്ത്രത്തിന്‍െറ നിറമല്ല കുട്ടികളുടെ ആരോഗ്യത്തിനാണ് ഇപ്പോള്‍ പരിഗണന നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സ്കൂളുകളില്‍ പരിസ്ഥിതി ക്ളബുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സിസോദിയയും പരിസ്ഥിതി മന്ത്രി അസീം അഹ്മദ് ഖാനും വിവിധ സ്കൂളുകളില്‍ സര്‍പ്രൈസ് സന്ദര്‍ശനവും നടത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.