ന്യൂഡല്‍ഹി: ചൈനീസ് ചാരന്മാരെ പേടിച്ച് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ താമസിക്കാന്‍ വിസമ്മതിച്ച അമേരിക്കന്‍ ഹോട്ടലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും താമസിക്കും. ന്യൂയോര്‍ക്കില്‍ ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാള്‍ഡോര്‍ഫ്-അസ്റ്റോറിയ ഹോട്ടലിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് താമസിക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ 23 മുതല്‍ 28 വരെയുള്ള യു.എസ് സന്ദര്‍ശനത്തില്‍ വാള്‍ഡോര്‍ഫ്-അസ്റ്റോറിയ ഹോട്ടലിലാണ് നരേന്ദ്ര മോദി താമസിക്കുക. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ യോഗത്തിനത്തെുന്ന റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ഇതേ ഹോട്ടലില്‍തന്നെ തങ്ങും. അമേരിക്കന്‍ കമ്പനിയില്‍നിന്നാണ് ചൈനയിലെ അന്‍ബാങ് ഇന്‍ഷുറന്‍സ് കമ്പനി ഹോട്ടല്‍ വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.