ചണ്ഡിഗഢ്: ഹരിയാനയില്‍ 17കാരന് ബഹുരാഷ്ട്ര കമ്പനികളില്‍നിന്ന് ജോലിവാഗ്ദാനങ്ങളുടെ പ്രവാഹം. ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍ തരംഗമുണ്ടാക്കിയ ആപ് നിര്‍മിച്ചതോടെയാണ് 12ാംക്ളാസുകാരനായ വിനായക് സരിന് പിന്നാലെ കമ്പനികളത്തെുന്നത്. വാട്സ്ആപ്പിന് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന ഈ മിടുക്കന്‍െറ ‘ഗെറ്റ് സെറ്റ് ആപ്’ ഇതുവരെ ഏതാണ്ട് ഏഴായിരത്തോളംപേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള വാട്സ്ആപ്പിന്‍െറ ശേഷി 27 എം.ബിയാണെങ്കില്‍ വിനായകിന്‍െറ ആപ്പില്‍ ഇത് രണ്ട് ജി.ബിയാണ്. കമ്പ്യൂട്ടറില്‍ പല കോഴ്സുകളും ചെയ്തിട്ടുള്ള വിനായകിന്‍െറ 10 വിഡിയോ ഗെയിമുകള്‍ ഇതിനോടകം വിജയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.