അഹ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം വേണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച തുടങ്ങുമെന്നറിയിച്ച പ്രതിഷേധ റാലി വീണ്ടും മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് എതിര്‍ ദണ്ഡി മാര്‍ച്ച് മാറ്റിവെക്കുന്നതെന്ന് പട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേല്‍ മാധ്യമങ്ങളെ അറിയിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവെക്കുന്നത്. സമരം മാറ്റിവെച്ചത് നിലപാടില്‍നിന്നുള്ള പിന്നാക്കംപോക്കല്ളെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകരാതിരിക്കാനുള്ള താല്‍പര്യം കണക്കിലെടുത്താണെന്നും ഹാര്‍ദിക് പറഞ്ഞു.
സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രി സൗരഭ് പട്ടേല്‍ നടത്തിയ അനുരഞ്ജനശ്രമങ്ങളുടെ ഫലമായി നടക്കുന്ന യോഗത്തില്‍ തിങ്കളാഴ്ച വൈകീട്ടുവരെ തീരുമാനമുണ്ടായില്ളെങ്കില്‍ ചൊവ്വാഴ്ച സമരവുമായി മുന്നോട്ടുപോകുമെന്നും ഹാര്‍ദിക് പറഞ്ഞു.
അതേസമയം, രാജസ്ഥാനില്‍ ഗുജ്ജറുകള്‍ക്ക് നടപ്പാക്കിയ മാതൃകയില്‍ സംവരണം നല്‍കാന്‍ തയാറാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കാന്‍ തയാറാകുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച എതിര്‍ ദണ്ഡി മാര്‍ച്ചിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ മാസം നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് വെടിവെപ്പിലും മറ്റും പൊലീസുകാരനടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.