ഭോപാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ പെറ്റ്ലവാഡില്‍ 100ലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തം റസ്റ്റാറന്‍റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചല്ളെന്ന് പൊലീസ്. റസ്റ്റാറന്‍റിനോട് ചേര്‍ന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ച ഗോഡൗണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ദുരന്തത്തിനിടയാക്കിയതെന്നും വന്‍ സ്ഫോടകവസ്തു ശേഖരം ഒന്നാകെ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലാണ് നൂറോളം ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതിന്‍െറ ഉടമ രാജേന്ദ്ര കസ്വക്കെതിരെ ജനവാസമേഖലയില്‍ സ്ഫോടകവസ്തുശേഖരം സൂക്ഷിച്ചതിന് പൊലീസ് കേസെടുത്തു. പ്രതിയും കുടുംബവും ഒളിവിലാണ്. ഖനനജോലികള്‍ക്കായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിക്കാന്‍ കസ്വക്ക് ലൈസന്‍സുള്ളതായി പൊലീസ് പറഞ്ഞു.
സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 104 ആയി ഉയര്‍ന്നിട്ടുണ്ട്. ജലാറ്റിന്‍ സ്റ്റിക്കുകള്‍ സൂക്ഷിച്ച ഗോഡൗണിലെ സ്ഫോടനം തൊട്ടുചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനത്തെിയവര്‍ക്കാണ് പ്രധാനമായും മരണമൊരുക്കിയത്. രാവിലെ 8.30ന് ഓഫിസ് ജീവനക്കാരും സ്കൂള്‍കുട്ടികളുമുള്‍പ്പെടെ ഭക്ഷണം കഴിക്കാനത്തെിയവരുടെ വന്‍ തിരക്കായിരുന്നു ഇവിടെ. പരിസരത്തെ ബസ്സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവരും ദുരന്തത്തിനിരയായി. കെട്ടിടാവശിഷ്ടങ്ങള്‍ക്കകത്ത് മൃതദേഹങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി കിടക്കുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഹോട്ടല്‍ സ്ഥിതിചെയ്യുന്ന രണ്ടുനില കെട്ടിടം പൂര്‍ണമായി തകര്‍ന്നു. പരിസരത്തെ കെട്ടിടങ്ങള്‍ക്കും കേടുപറ്റി. 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
ദുരന്തസ്ഥലം സന്ദര്‍ശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.