ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത രണ്ട് എം.പിമാരെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ദൗത്യവുമായി പുറത്താക്കപ്പെട്ട സ്ഥാപകനേതാവ് യോഗേന്ദ്ര യാദവ്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡോ. ധരംവീര്‍ ഗാന്ധി, ഹരീന്ദര്‍ സിങ് ഖല്‍സ എന്നിവരെയാണ് താനും പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന സ്വരാജ് സംവാദിനൊപ്പം ചേരാന്‍ അഭ്യര്‍ഥിച്ചത്.
2017ല്‍ നടക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സ്വരാജ് ലഹറിനെ നയിക്കണമെന്ന് ധരംവീര്‍ ഗാന്ധിയെ വീട്ടിലത്തെി സന്ദര്‍ശിച്ച് യാദവ് ആവശ്യപ്പെട്ടു. താന്‍ ആം ആദ്മി പാര്‍ട്ടി എം.പിയായി തുടരുമെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടാല്‍മാത്രമേ മറ്റു നിര്‍ദേശങ്ങള്‍ പരിഗണിക്കൂവെന്നും ധരംവീര്‍ ഗാന്ധി വ്യക്തമാക്കി. യോഗേന്ദ്ര ബന്ധപ്പെട്ടിട്ടില്ളെന്നാണ് ഖല്‍സ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.