പട്ടിണി: അഞ്ചുകുട്ടികളുടെ അമ്മ തീകൊളുത്തി മരിച്ചു

ഉസ്മാനബാദ്: അഞ്ചുകുട്ടികളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന് ഭക്ഷണം  നല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവതി ആതമഹത്യ ചെയ്തു. മഹാരാഷ്ടയിലെ വരള്‍ച്ച ബാധിത പ്രദേശമായ മറാത്ത് വാഡ മേഖലയിലെ അംബി ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു  മനിഷ ഗട്കല്‍ എന്ന 40കാരിയായ വീട്ടമ്മ. രാജ്യം രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ മുഴുകിയിരിക്കവെയാണ് മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയില്‍ പിഞ്ചുമക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് സ്വയം ജീവനൊടുക്കേണ്ടി വന്നത്.

ഇപ്പോഴും മണ്ണെ്ണണ്ണയുടെ ഗന്ധം തങ്ങിനില്‍ക്കുന്ന അംബിഗ്രാമത്തിലെ ചെറിയ കൂരയില്‍ മരണം അന്വേഷിച്ചത്തെുന്നവരുടെ കണ്ണിലുടക്കുക പഴയ അലുമിനിയം പേ്ളറ്റില്‍ അവശേഷിക്കുന്ന, ദിവസങ്ങള്‍ പഴക്കമുള്ള രണ്ടു ചപ്പാത്തിയാണ്.

"ഞങ്ങള്‍ ശരിക്കും പാവങ്ങളാണ്. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ട്. ഒരു പണിയും കിട്ടാനില്ല. എന്തെങ്കിലും ജോലി കിട്ടുമോ എന്നന്വേഷിക്കാനായി ഞാന്‍ പുറത്തുപോയപ്പോഴാണ് അവള്‍ വാതിലടച്ച്  തീ കൊളുത്തിയത്." മനിഷയുടെ ഭര്‍ത്താവ് ലക്ഷ്മണ്‍ പറയുന്നു.

മറാത് ത്വാഡ മേഖലയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ബാങ്കുകള്‍ ലോണ്‍ കൊടുക്കാറില്ല. 18 കിലോ ഗോതമ്പും 12 കിലോ അരിയുമാണ് ഇവര്‍ക്ക് മാസം തോറും ലഭിക്കുന്ന റേഷന്‍. പത്തോ പന്ത്രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അത് തീര്‍ന്നുപോകുന്നതോടെ പട്ടിണി കിടക്കുകയല്ലാതെ ഇവര്‍ക്ക് മുമ്പില്‍ മറ്റു വഴികളില്ല. സര്‍ക്കാരിന്‍െറ തൊഴിലുറപ്പു പദ്ധതികളുടെ ആനുകൂല്യങ്ങളും ഇവരുടെ രക്ഷക്കത്തൊറില്ല.

മൂന്നു വര്‍ഷങ്ങളായി തുടര്‍ച്ചയായി വരള്‍ച്ച നേരിടുന്ന മറാത്ത് വാഡ മേഖലയില്‍ 2014ല്‍ 574 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ മണ്‍സൂണ്‍ സീസണിലും ഏറ്റവും കുറവ് മഴ ലഭിച്ച പ്രദേശമാണിത്. 2015ല്‍ ഇതുവരെ 628 കര്‍ഷക ആത്മഹത്യകള്‍ ഇവിടെ രേഖപ്പെടുത്തിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.