ജയ്പൂരില്‍ കൗമാരക്കാരിയെ 11 പേര്‍ കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ജയ്പൂരില്‍ 17 കാരിയെ 11 പേര്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹി സ്വദേശിനിയെയാണ് ജോലിവാഗ്ദാനം ചെയ്ത് ജയ്പൂരിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഒരാളും ഒരു സ്ത്രീയും ചേര്‍ന്നാണ് ജയ്പൂരിലെ ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 24 മണിക്കൂര്‍ 11 പേര്‍ തുടര്‍ച്ചയായി പീഡിപ്പിച്ചു. രക്ഷപ്പെട്ട് ഡല്‍ഹിയിലത്തെിയ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. ജോലിവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ദമ്പതികളുള്‍പ്പെടെ ആറുപേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കൂട്ടിക്കൊണ്ടുപോയയാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
ഹോട്ടലുടമ ഉള്‍പ്പെടെ നാലുപേരെ ജയ്പൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ആഗസ്റ്റ് 29ന് ഒരാളുമായി മുറിയിലത്തെിയതായും ആഗസ്റ്റ് 31ന് അയാള്‍ തനിച്ച് മുറിയൊഴിഞ്ഞുപോയതായും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.