ഹൈദരാബാദ്: ബ്രാഹ്മണ സംസ്കാരം അടിച്ചേല്‍പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രചാരണം സംഘടിപ്പിക്കാന്‍ ആള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എ.ഐ.എം.പി.ബി) തീരുമാനിച്ചു. ‘ മതത്തെയും ഭരണഘടനയേയും സംരക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയും കൂടി ഒരുമിച്ച് നിര്‍ത്തി പ്രചാരണത്തിന് സംഘടന തയാറെടുക്കുന്നത്.
ഭയാനകമായ അവസ്ഥയാണ് രാജ്യം നേരിടുന്നതെന്ന് എ.ഐ.എം.പി.ബി ജനറല്‍ സെക്രട്ടറി മൗലാന സജാദ് നൗമാനി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. യോഗ, സൂര്യ നമസ്കാരം, വന്ദേമാതരം തുടങ്ങിയ ചടങ്ങുകള്‍ അടിച്ചേല്‍പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് മുസ്ലിം സമുദായത്തിന്‍െറ മാത്രം കാര്യമല്ല. മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിന്‍െറ ഭാഗമായി പൊതു സമ്മേളനങ്ങള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമപരമായി നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രിയുടെയോ ആഭ്യന്തര മന്ത്രിയുടെയോ പ്രാതിനിധ്യം ഉറപ്പുവരുത്തുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ ഇത് അവരുടെ അജണ്ടയല്ളെന്നായിരുന്നു നൗമാനിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.