ഇന്ത്യ-പാക് സൈനിക തല ചര്‍ച്ച ബുധനാഴ്ച തുടങ്ങും

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒമ്പതിന് നടക്കുന്ന ഇന്ത്യ-പാക് സൈനികതല ചര്‍ച്ചയില്‍ ജമ്മു-കശ്മീരില്‍ പാകിസ്താന്‍ സേന നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനവും അന്താരാഷ്ട്ര അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും പ്രധാന വിഷയമായി ഇന്ത്യ ഉന്നയിക്കും.
അഞ്ച് ദിവസത്തെ ചര്‍ച്ചക്ക് മേജര്‍ ജനറല്‍ (പഞ്ചാബ്) ഉമര്‍ ഫാറൂഖ് ബുര്‍ക്കിയുടെ നേതൃത്വത്തിലുള്ള 16 അംഗ പ്രതിനിധികളാണ് ഇന്ത്യയിലത്തെുന്നത്. ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് പാക് സേനയുടെ അറിയിപ്പ് ലഭിച്ചതായി ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) അറിയിച്ചു.  സെപ്റ്റംബര്‍ എട്ടിന് പാക് സംഘം വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലത്തെുമെന്നാണ് വിവരം. ബി.എസ്.എഫ് തലവന്‍ ദേവേന്ദ്ര കുമാര്‍ പതകാണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
 പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യം വെച്ച് പാകിസ്താന്‍ സൈന്യം നടത്തുന്ന മോര്‍ട്ടാര്‍ ആക്രമണം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന ഗുജറാത്തിലെ ഹറാമിനല്ല ഭാഗത്തുകൂടിയാണ് പാകിസ്താന്‍ കള്ളക്കടത്ത് സംഘങ്ങള്‍ ഇന്ത്യയിലേക്ക് കടക്കുന്നത്.
അതിര്‍ത്തിയില്‍ പാക് സേനയുടെ ഒത്താശയോടെ നടക്കുന്ന മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കള്ളക്കടത്ത് സംഘത്തെ തടയണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പാക് സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.