ന്യൂഡല്‍ഹി: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കെട്ടിക്കിടക്കുന്ന നികുതി കേസുകളില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതില്ളെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വിദേശ കമ്പനികളുടെ 2015 ഏപ്രില്‍ ഒന്നിന് മുമ്പുള്ള 40,000 കോടിയില്‍പരം രൂപ വരുന്ന നികുതി ബാധ്യത കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയതിന് പിന്നാലെയാണ് നടപടി.
വിദേശ നിക്ഷേപകര്‍ക്ക് കിട്ടിയ മൂലധന നേട്ടത്തിന് മുന്‍കാല പ്രാബല്യത്തോടെ മിനിമം ബദല്‍ നികുതി (മാറ്റ്) ഈടാക്കേണ്ടതില്ളെന്നാണ് തീരുമാനം.
2015 ഏപ്രില്‍ ഒന്നിനു മുമ്പ് ഇന്ത്യയില്‍ സംരംഭങ്ങളില്ലാത്ത വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ‘മാറ്റ്’ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമല്ലാതാക്കി ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതായും പ്രത്യക്ഷ നികുതി ബോര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.