പ്രധാനമന്ത്രിക്ക് നേരിട്ടു പരാതി നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും

ന്യൂഡല്‍ഹി: സര്‍വിസ് സംബന്ധമായ പരാതികള്‍ നേരിട്ട് പ്രധാനമന്ത്രി മുമ്പാകെ ഉന്നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൈനിക-അര്‍ധസൈനികര്‍ക്കും സര്‍ക്കാറിന്‍െറ താക്കീത്. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ മുഖേന ചട്ടപ്പടി പരാതി നല്‍കുന്ന രീതി മറികടന്ന് നേരിട്ടു പരാതിപ്പെട്ടാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് പേഴ്സനല്‍കാര്യ മന്ത്രാലയമാണ് മുന്നറിയിപ്പു നല്‍കിയത്.

ഏതു സര്‍ക്കാര്‍ ജീവനക്കാരനും തന്‍െറ ഓഫിസിനെ നേരിട്ടു സമീപിക്കാമെന്നായിരുന്നു തുടക്കത്തില്‍ നരേന്ദ്ര മോദി മുന്നോട്ടുവെച്ച വാഗ്ദാനം. ഇതോടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളെ അവഗണിച്ച് നേരിട്ട് പരാതികള്‍ പ്രവഹിച്ചു. ഈ സാഹചര്യത്തിലാണ് നടപടിയെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ വകുപ്പിലുള്ളവര്‍ പരാതി തന്‍െറ മേലുദ്യോഗസ്ഥനാണ് നല്‍കേണ്ടത്. പുറംസ്വാധീനം ഉപയോഗിച്ച് പരാതി പരിഹരിക്കാന്‍ ശ്രമിക്കുന്നത് പെരുമാറ്റദൂഷ്യമായി കണക്കാക്കും. ഇ-മെയില്‍ പരാതികള്‍ക്കും ഇത് ബാധകമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.