ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു


മംഗളൂരു: കുമ്ട്ടയില്‍ ഓടിക്കൊണ്ടിരുന്ന ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. കുമ്ട്ട ബാര്‍ഗിക്കടുത്താണ് ലോറി മറിഞ്ഞത്.  സമീപ പ്രദേശത്തെ പത്തോളം വീടുകള്‍ പൂര്‍ണമായും അഗ്നിക്കിരയായിട്ടുണ്ട്. വീടുകളിലെ കന്നുകാലികള്‍ക്കും നായ്ക്കള്‍ക്കും മറ്റു വളര്‍ത്തുമൃഗങ്ങള്‍ക്കും  പൊള്ളലേറ്റിട്ടുണ്ട്.
അഞ്ചു കിലോമീറ്ററിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന പല വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.