കള്ളപ്പണം: ഇന്ത്യക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉപയോഗപ്പെടുത്തണമെന്ന് വിദേശബാങ്കുകള്‍

ന്യൂഡല്‍ഹി: അനധികൃത വിദേശനിക്ഷേപം വെളിപ്പെടുത്തുന്നതിനായി കേന്ദ്ര ആദായനികുതിവകുപ്പ് അനുവദിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ ഇടപാടുകാരോട് സ്വിസ് ബാങ്കും മറ്റ് യൂറോപ്യന്‍ ബാങ്കുകളും ആവശ്യപ്പെട്ടു. വിദേശനിക്ഷേപം വെളിപ്പെടുത്തുന്നതിനും നികുതിയടക്കുന്നതിനുമുള്ള കാലപരിധിയടുത്ത സാഹചര്യത്തിലാണ് ഈ നിര്‍ദേശം. സെപ്റ്റംബര്‍ 30ആണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ സൗകര്യത്തിന്‍െറ സമയപരിധി.

വിദേശത്ത് അനധികൃത സമ്പാദ്യമുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ സൗകര്യം മുഖേനയല്ലാതെ ഡിസംബര്‍ 31വരെ നികുതിയടക്കാന്‍ അവസരമുണ്ട്. എന്നാല്‍, വെളിപ്പെടുത്താത്ത നികുതിക്ക് വിദേശത്ത് 30 ശതമാനം നിരക്കില്‍ നികുതിയും 30 ശതമാനം പിഴയും ഈടാക്കും. ബ്രിട്ടീഷ് ആസ്ഥാനമായ ബാങ്കുകളിലെയും സ്വിസ് ബാങ്കിലെയും എല്ലാ നിക്ഷേപങ്ങള്‍ക്കും അതിനകം നികുതിയടച്ചെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഇടപാടുകാരോട് ബാങ്കുകള്‍ ആവശ്യപ്പെട്ടു.

വിദേശത്തെ നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി ചുമത്താന്‍ നിയമാനുവാദം ഇതാദ്യമായാണ്. കള്ളപ്പണ പട്ടികയിലുള്ളവര്‍ക്കെതിരെ ആദായനികുതിവകുപ്പ് 121 കേസുകള്‍ ചുമത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.