ഗോഡ്സെയുടെ വിചാരണ നടന്ന കെട്ടിടത്തിന് വാത്മീകിയുടെ പേര് നല്‍കണമെന്ന്‌ വിശ്വഹിന്ദു പരിഷത്ത്

ഷിംല: ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ വിചാരണ നടന്ന ഹിമാചല്‍ പ്രദേശിലെ ചരിത്രപ്രസിദ്ധമായ പീറ്റര്‍ഹോഫ് ഹോട്ടലിന് മഹര്‍ഷി വാത്മീകിയുടെ പേര് നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനോടാണ് പരിഷത്ത് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രിട്ടീഷ് ഭരണ കാലത്ത് വൈ¤്രസായിമാരുടെയും ഗവര്‍ണര്‍ ജനറല്‍മാരുടേയും ആസ്ഥാനമായിരുന്നു പീറ്റര്‍ഹോഫ്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പഞ്ചാബ് ഹൈകോടതിയായിരുന്ന ഈ കെട്ടിടത്തില്‍ വെച്ചാണ് 1948-49 കാലയളവില്‍ ഗോഡ്സെയുടെ വിചാരണ നടന്നത്.

സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും കൊളോണിയല്‍ വാഴ്ചയുടെ ശേഷിപ്പ് പേറി നടക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും അതിനാല്‍ ചരിത്രപ്രസിദ്ധമായ കെട്ടിടത്തിന് മഹര്‍ഷി വാത്മീകിയുടെ പേര് നല്‍കണമെന്നുമാണ് വി.എച്ച്.പിയുടെ ആവശ്യം.

1990ല്‍ ഹിമാചലില്‍ ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ കെട്ടിടത്തിന്‍െറ പേര് മേഘദൂത് എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ 1993ല്‍ കോണ്‍്ഗ്രസ് അധികാരമേറ്റെടുത്തപ്പോള്‍ വീണ്ടും പീറ്റര്‍ഹോഫ് എന്നാക്കിമാറ്റി.

35 മുറികളുള്ള ഈ ലക്ഷ്വറി ഹോട്ടല്‍ ഹിമാചല്‍ സര്‍ക്കാരിന്‍െറ ഉടമസ്ഥതയിലാണ് ഇപ്പോഴുള്ളത്.

എന്നാല്‍, പീറ്റര്‍ ഹോഫ് എന്നത് ഏതെങ്കിലുമൊരു വ്യക്തിയുടെ പേരില്‍ നിന്നും ഉണ്ടായതല്ളെന്ന് ഷിംലയുടെ ചരിത്രകാരനായ രാജാ ബാസിന്‍ പറയുന്നു. റഷ്യന്‍ സാര്‍ പീറ്റര്‍ ദ ഗ്രേറ്റിന്‍െറ പേരില്‍ നിന്നാവാം കെട്ടിടത്തിന് പേര് വന്നതെന്നാണ് ഇദ്ദേഹത്തിന്‍െറ അഭിപ്രായം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.