ന്യൂഡല്‍ഹി: 15 വര്‍ഷംമുമ്പ് പാകിസ്താനിലത്തെിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത ഇന്ത്യയിലത്തെി. കറാച്ചിയില്‍ നിന്നും ഇദി ഫൗണ്ടേഷനില്‍ നിന്നുള്ള അഞ്ചംഗ സംഘത്തോടൊപ്പമാണ് ഗീത ഇന്ന് രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. പാക് ഹൈക്കമ്മീഷനിലാണ് ഗീത ഇപ്പോഴുള്ളത്.
ഉച്ചക്ക് 2.30ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സുഷമാസ്വരാജ് ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഗീതയും പങ്കെടുക്കുമെന്നറിയുന്നു. ഇക്കാര്യത്തിലുള്ള തുടര്‍ നടപടികള്‍ എന്തായിരിക്കുമെന്ന് മന്ത്രി വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് 5.30ന് ഗീതക്കും ബന്ധുക്കള്‍ക്കും പാക് ഹൈക്കമ്മീഷനില്‍ വിരുന്നൊരുക്കിയിട്ടുണ്ട്.
പിതാവും രണ്ടാനമ്മയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗീതയെ കാണാനായി ഡല്‍ഹിയിലത്തെിയിട്ടുണ്ട്. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമേ ഗീതയെ ബിഹാറില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂ. ഇക്കാര്യത്തില്‍ തീരുമാനത്തിന് 20 ദിവസമെങ്കിലും എടുത്തേക്കും.
ഇസ്ളാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ക്ക് ലഭിച്ച മാതാപിതാക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞതാണ് ഗീതക്ക് തിരിച്ചത്തൊനുള്ള വഴിയൊരുക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചയെ തുടര്‍ന്നാണ് ഗീതയുടെ തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.