ദലിത് വിരുദ്ധ പരാമര്‍ശം: വി.കെ. സിങ്ങിന് കൊല്‍ക്കത്തയില്‍ കരിങ്കൊടി


കൊല്‍ക്കത്ത: ദലിത്വിരുദ്ധ പ്രസ്താവന നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന് കരിങ്കൊടി. കൊല്‍ക്കത്ത രാജ്ഭവന് മുന്നിലാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്. മന്ത്രി തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വി.കെ. സിങ് തന്‍െറ പുസ്തക പ്രകാശനത്തിനാണ് രാജ്ഭവനില്‍ എത്തിയത്. പ്രതിഷേധിക്കാനത്തെിയ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ മന്ത്രി കൊല്‍ക്കത്ത വിമാനത്താവളത്തിലത്തെിയപ്പോഴും ഇടതുമുന്നണി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതത്തേുടര്‍ന്ന് മന്ത്രിയുടെ അകമ്പടിവാഹനങ്ങളുടെ യാത്ര കുറച്ചുസമയം തടസ്സപ്പെട്ടു. പിന്നീട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലവും കത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.