ബംഗളൂരു: കര്‍ണാടകയില്‍ എഴുത്തുകാര്‍ക്ക് പിറകെ സംസ്ഥാന മന്ത്രിക്കും ഹിന്ദുത്വ സംഘടനാ ഭീഷണി. കര്‍ണാടക കായിക-ഫിഷറീസ് മന്ത്രി കെ. അഭയചന്ദ്ര ജെയിനിനാണ് ഭീഷണി. അഭയചന്ദ്രയെ വധിക്കുമെന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെന്ന് വ്യക്തമാക്കി ഫോണിലൂടെയാണ് ഭീഷണി എത്തിയത്. മൂഡബിദ്രിയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രശാന്ത് പൂജാരിയുടെ കൊലയുമായി അഭയചന്ദ്രക്ക് ബന്ധമുണ്ടെന്നും പ്രതികാരമായി മന്ത്രി തീര്‍ച്ചയായും കൊല്ലപ്പെടുമെന്നും രവി പൂജാരി എന്ന പേരില്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയത്. അഭയചന്ദ്ര പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ചയാണ് ഇന്‍റര്‍നെറ്റ് ഫോണില്‍നിന്ന് മന്ത്രിക്ക് ഭീഷണിവിളിയത്തെിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് എന്നിവരെ അഭയചന്ദ്ര വിവരം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പൊലീസ് കമീഷണര്‍ എസ്. മുരുകന്‍ അഭയചന്ദ്രയുടെ വസതി സന്ദര്‍ശിച്ചു. മന്ത്രിയുടെ സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. വനം-പരിസ്ഥിതി മന്ത്രി രാമനാഥ് റായിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇദ്ദേഹത്തെയും വധിക്കുമെന്നും വിളിച്ചയാള്‍ പറഞ്ഞതായി അഭയചന്ദ്ര പറഞ്ഞു.
ദാദ്രി സംഭവത്തിന് പിറകെ മൂഡബിദ്രിയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രശാന്ത് പൂജാരിയുടെ നേതൃത്വത്തില്‍ അറവുശാല തകര്‍ത്തിരുന്നു. അടുത്ത ദിവസം ഒരു സംഘം ഇയാളെ കൊലപ്പെടുത്തുകയുണ്ടായി. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തൃപ്തികരമല്ളെന്നും സി.ബി.ഐക്ക് കൈമാറണമെന്നുമാണ് ബി.ജെ.പി ആവശ്യം.
കല്‍ബുര്‍ഗി വധത്തിന് പിറകെ കര്‍ണാടകയില്‍ അസഹിഷ്ണുത പുകയുകയാണ്. പ്രമുഖ എഴുത്തുകാരന്‍ കെ.എസ്. ഭഗവാന് വധഭീഷണി മുഴക്കിയവര്‍ ദലിത് എഴുത്തുകാരന്‍ ഹുചാന്‍ങ്ങി പ്രസാദിന്‍െറ വിരലുകള്‍ മുറിച്ചുകളയുമെന്നും ചേദന തീര്‍ഥഹള്ളിയെ ബലാത്സംഗത്തിനിരയാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കാലില്‍ ഹിന്ദുദേവതയുടെ ചിത്രം പച്ചകുത്തിയ ആസ്ട്രേലിയന്‍ സ്വദേശികളെ ബംഗളൂരുവില്‍ ഭീഷണിപ്പെടുത്തി മാപ്പെഴുതിവാങ്ങിയത് അടുത്തിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.