ദലിത് കുടുംബത്തിലെ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു; പൊലീസ് കാരണമായെന്ന് നാട്ടുകാര്‍


ഹിസാര്‍: ഹരിയാനയില്‍ രണ്ട് ദലിതുകളുടെ ആത്മഹത്യയും വിവാദത്തില്‍. രണ്ടാഴ്ചക്കിടെ ഒരു കുടുംബത്തിലെ അമ്മാവനും മരുമകനുമാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഗുര്‍ബച്ചന്‍ സിങ്ങും അമ്മാവന്‍ ബാദന്‍ സിങ്ങുമാണ് മരിച്ചത്. ഈ മാസം എട്ടിനാണ് ഗുര്‍ബച്ചന്‍െറ മൃതദേഹം മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്തെിയത്. ഇദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങള്‍ മരണത്തിന് ഉത്തരവാദികള്‍ മൂന്നുപേരാണെന്ന് പൊലീസിന് പരാതിയും നല്‍കി. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഈ കേസിലെ പ്രധാന സാക്ഷിയായിരുന്നു ബാദന്‍. ഇദ്ദേഹം നല്‍കിയ മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദമുണ്ടായിരുന്നതായും അതുകാരണമാണ് ആത്മഹത്യയെന്നും കുടുംബം ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.