തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി


ഷില്ളോങ്: ഒരു മാസംമുമ്പ് മേഘാലയയില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍െറയും വ്യാപാരിയുടെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടത്തെി. ഐ.ബി ഉദ്യോഗസ്ഥന്‍ ബികാസ് സിങ്ങിന്‍െറയും വസ്ത്ര വ്യാപാരി കമാല്‍ ഷായുടെയും മൃതദേഹങ്ങളാണ് തെക്കന്‍ ഗാരോഹില്‍ ജില്ലയിലെ ബോള്‍ച്ചഗ്റെ വനത്തില്‍ മറവുചെയ്ത നിലയില്‍ കണ്ടത്തെിയത്. പാതി ദ്രവിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ബന്ധുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി എസ്.പി ലകാഡോര്‍ ശ്യാം അറിയിച്ചു. കഴിഞ്ഞമാസം 24നാണ് ഗാരോഹില്‍ ജില്ലയിലെ അമ്പാഗര്‍-പാണ്ട വനത്തില്‍ സായുധവിഭാഗമായ  ‘അസാക്’ എന്ന സംഘടനയിലുള്ളവര്‍ ഇരുവരെയും തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം ഇവരെ കൊലപ്പെടുത്തിയതായി സംഘടന അവകാശപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.