ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ദേശീയതലത്തില്‍ ശക്തമായ ബി.ജെ.പി വിരുദ്ധ മുന്നണി രൂപപ്പെടുമെന്നും ബി.ജെ.പിക്കുള്ളില്‍ മോദിയുടെയും അമിത് ഷായുടെയും അമിതാധികാരത്തിനെതിരെ എതിര്‍ശബ്ദം ഉയരുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ബിഹാര്‍ തെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. ബി.ജെ.പിയുടെ സവര്‍ണ, വര്‍ഗീയ അജണ്ട മറനീക്കി പുറത്തുവന്നു. ദാദ്രി പോലുള്ള സംഭവങ്ങളും സംവരണ വിരുദ്ധ നീക്കങ്ങളും ഫാഷിസ്റ്റുകള്‍ നാടിന് ചെയ്യുന്ന അപകടം ജനങ്ങളെ ബോധ്യപ്പെടുത്തി.
അതിനാല്‍, ബി.ജെ.പിക്കെതിരെ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യനിരയാണ് രാജ്യം ആഗ്രഹിക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു -ആര്‍.ജെ.ഡി -കോണ്‍ഗ്രസ് മഹാസഖ്യം നേടുന്ന വിജയം ദേശീയതലത്തില്‍ അത്തരമൊരു കൂട്ടായ്മക്ക് ശക്തിപകരും. കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന ബി.ജെ.പി വിരുദ്ധ ഐക്യനിര നിലവില്‍വരുമെന്നും അദ്ദേഹം പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.