ന്യൂഡല്‍ഹി: പാക് ഗായകന്‍ അദ്നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹാത്ഗി ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ അദ്നാന്‍ സാമിക്ക് എത്ര വര്‍ഷം വേണമെങ്കിലും ഇന്ത്യയില്‍ തുടരാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. മനുഷിക പരിഗണന നല്‍കി തന്നെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന അദ്നാന്‍ സാമിയുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി. 2001മുതല്‍ സാമി ഇന്ത്യയിലാണ് താമസിക്കുന്നത്.
1955ലെ ഇന്ത്യന്‍ പൗരത്വ നിയമം അനുസരിച്ചായിരിക്കും പൗരത്വം നല്‍കുക. ശാസ്ത്രം, തത്വശാസ്ത്രം, കല, സാഹിത്യം, ലോകസമാധാനം, മനുഷ്യപുരോഗതി തുടങ്ങിയ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ സമഗ്രസംഭാവന നല്‍കിയിട്ടുള്ള ആളുകള്‍ പൗരത്വ അപേക്ഷ സമര്‍പ്പിച്ചാല്‍ അവര്‍ക്ക് 'സര്‍ട്ടിഫിക്കറ്റ് ഓഫ് നാച്ചുറലൈസേഷനിലൂടെ' പൗരത്വം നല്‍കാനുള്ള വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നുണ്ട്. കലയില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സാമിക്ക് ഇന്ത്യ പൗരത്വം നല്‍കുന്നത്. നിരവധി തവണ ഇന്ത്യന്‍ പൗരത്വത്തിനായി സാമി അപേക്ഷ നല്‍കിയിരുന്നു. നിരവധി ബോളിവുഡ് സിനിമകളില്‍ പാടിയിട്ടുള്ള അദ്നാന്‍ സാമി ഏറ്റവും ഒടുവിലായി പാടി അഭിനയിച്ചത് സല്‍മാന്‍ഖാന്‍ ചിത്രം ഭജറംഗി ഭായ്ജാനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.