ന്യൂഡല്‍ഹി: സര്‍ക്കാറിന് വഴങ്ങാത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം. ധനനയം രൂപവത്കരിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പരമാധികാരത്തിന് കൂച്ചുവിലങ്ങിടുന്ന നിയമത്തിനാണ് കരട് തയാറാക്കിയത്. ധനനയം രൂപവത്കരിക്കുന്നതിന് ഏഴംഗ സമിതി വേണമെന്ന് കരട് ശിപാര്‍ശ ചെയ്യുന്നു.
സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നാലംഗങ്ങളും റിസര്‍വ് ബാങ്കിന്‍െറ ഭാഗത്തുനിന്ന് ഗവര്‍ണര്‍ ഉള്‍പ്പെടെ മൂന്നംഗങ്ങളുമാണ് സമിതിയില്‍ ഉണ്ടാവുക. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കും അധ്യക്ഷന്‍. എന്നാല്‍, അധ്യക്ഷന് വീറ്റോ അധികാരമുണ്ടായിരിക്കില്ല. കാസ്റ്റിങ് വോട്ടിനുള്ള അവകാശം മാത്രമായിരിക്കും അധ്യക്ഷനുണ്ടാവുക.
ഭൂരിപക്ഷ വോട്ടിന്‍െറ അടിസ്ഥാനത്തില്‍ ധനനയ സമിതി സ്വീകരിക്കുന്ന തീരുമാനം അന്തിമമായിരിക്കും. വോട്ട് തുല്യനിലയിലാണെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കാസ്റ്റിങ് വോട്ട് ഉപയോഗിക്കാം. അടിസ്ഥാന പലിശ നിരക്കുകളും പണപ്പെരുപ്പ ലക്ഷ്യവും നിശ്ചയിക്കുന്നത് ധനനയ സമിതിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.