ഡല്‍ഹിയിലെ ബലാത്സംഗം: കേന്ദ്ര സര്‍ക്കാറിനെതിരെ കെജ് രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹി പൊലീസ് സുരക്ഷയൊരുക്കുന്നതില്‍ പൂര്‍ണ പരാജയമാണെന്ന് കെജ് രിവാള്‍ ആരോപിച്ചു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍െറ ലഫ്റ്റനന്‍റ് ഗവര്‍ണറും (നജീബ് ജങ്) എന്താണ് ചെയ്യുന്നത്. തുടര്‍ച്ചയായി ബലാത്സംഗം ഉണ്ടാകുന്നത് ഏറെ നാണക്കേടും സങ്കടവുമുണ്ടാക്കുന്നതാണെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇരകളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് തിരിച്ചു എന്നും കെജ് രിവാള്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. പൊലീസിന്‍െറ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ വിട്ടുനല്‍കണമെന്നാണ് ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാറിന്‍െറ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.