ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചടങ്ങ് നടക്കുന്ന വേദിക്കു പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി. ഡല്‍ഹിയില്‍ വിവരാവകാശ കമീഷന്‍ യോഗവേദിക്ക് പുറത്താണ് സംഭവം. വിവരാവകാശ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്കരിച്ചത് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മീഡിയവണ്‍ ചാനല്‍ പ്രതിനിധിക്ക് നേരെ ഭീഷണിയുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭീഷണി. സംഭവം റിപ്പോര്‍ട്ട് ചെയ്താല്‍ ചാനലിന് എതിരെ നടപടിയുണ്ടാകുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തി.
എന്‍.സി.പി.ആര്‍.ഐ (നാഷണല്‍ കാമ്പയിന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍) പ്രവര്‍ത്തകനുമായി മീഡിയവണ്‍ പ്രതിനിധി സംസാരിച്ചുകൊണ്ടിരിക്കെയാണ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. മണിപ്പൂരില്‍ നിന്നുള്ള എന്‍.സി.പി.ആര്‍.ഐ പ്രവര്‍ത്തകന്‍ അജയ്കുമാര്‍, തന്നെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു എന്ന കാര്യം മീഡിയവണ്ണുമായി പങ്കുവെക്കുമ്പോള്‍, താനാണ് എന്‍.സി.പി.ആര്‍.എയുടെ ആളെന്നും സംഘടനയെ പറ്റി തെറ്റായി വാര്‍ത്ത കൊടുക്കാന്‍ സമ്മതിക്കി െല്ലന്നും പറഞ്ഞാണ് ഇയാള്‍ കടന്നുവന്നത്. നിങ്ങളുടെ ചാനല്‍ തങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ടെന്നും പരാതി കൊടുക്കുമെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ എന്താണ്, എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ഇയാള്‍ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.