സ്ത്രീസുരക്ഷക്ക് മൊബൈല്‍ ഫോണില്‍ ‘പാനിക് ബട്ടണ്‍’

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷക്ക് മൊബൈല്‍ ഫോണില്‍ ‘പാനിക് ബട്ടണ്‍’ ഉള്‍പ്പെടുത്തുന്നതിന്‍െറ സാധ്യത പരിശോധിച്ചുവരികയാണെന്ന്  കേന്ദ്ര മന്ത്രി മേനക ഗാന്ധി. ഡല്‍ഹിയില്‍ സ്റ്റുഡന്‍റ് പാര്‍ലമെന്‍റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇതുസംബന്ധിച്ച് മൊബൈല്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. അടിയന്തര ഘട്ടങ്ങളില്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ നേരത്തെ സെറ്റ് ചെയ്ത നമ്പറിലേക്ക് എസ്.എം.എസ് ആയി അപായസന്ദേശം നല്‍കാനും സംഭവസ്ഥലം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ കഴിയുകയും ചെയ്യുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.