നേതാജിയെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കുടുംബം ബ്രിട്ടനെ സമീപിച്ചു

ബെര്‍ലിന്‍: സുഭാഷ് ചന്ദ്രബോസിന്‍െറ മരണത്തെക്കുറിച്ചുള്ള ദുരൂഹത ഇല്ലാതാക്കാന്‍ രേഖകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  നേതാജിയുടെ കുടുംബം ബ്രിട്ടീഷ് സര്‍ക്കാറിനെ സമീപിച്ചു. നേതാജിയുടെ പൗത്രന്‍ സൂര്യകുമാര്‍ ബോസിന്‍െറ സഹോദരിയാണ് ബ്രിട്ടീഷ് സര്‍ക്കാറിനെ സമീപിച്ചത്. നേതാജിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബ്രിട്ടന്‍െറ കൈയിലാണെന്നാണ് കുടുംബം പറയുന്നത്.

രേഖകള്‍ കൈവശമുള്ളതായി ബ്രിട്ടീഷ് സര്‍ക്കാര്‍ സമ്മതിച്ചതായി സൂര്യകുമാര്‍ ബോസ് പറഞ്ഞു. രേഖകള്‍ പരിശോധിക്കാന്‍ ബ്രിട്ടന്‍ സമയം ചോദിച്ചിരിക്കുകയാണ്. അതില്‍ നിന്നുതന്നെ നേതാജിയെക്കുറിച്ചുള്ള രഹസ്യരേഖകള്‍ അവരുടെ കൈവശം ഉണ്ടെന്നത് വ്യക്തമാണ്. ജപ്പാനും റഷ്യയും കഴിഞ്ഞാല്‍ നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈയിലുള്ള രാജ്യമാണ് ബ്രിട്ടന്‍. ഈ വിഷയവുമായി ബന്ധപ്പെട്ട് ജപ്പാനിലെയും അമേരിക്കയിലെയും സര്‍ക്കാറുകള്‍ അനുകൂലമായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് സൂര്യകുമാര്‍ പറഞ്ഞു.

രേഖകള്‍ പുറത്തുവിടുന്നത് ഒരു സര്‍ക്കാറിനും  പ്രശ്നങ്ങളുണ്ടാക്കുമെന്ന് കരുതുന്നില്ളെന്നും സൂര്യകുമാര്‍ പറഞ്ഞു. .  1945 - 46 കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളിള്‍ നിലവിലുള്ള സര്‍ക്കാറിനെ ആര്‍ക്കുംും കുറ്റപ്പെടുത്താനാവില്ല. സുഭാഷ് ചന്ദ്ര ബോസിന്‍െറ വിവരങ്ങള്‍ പുറത്തുവിടുന്നതോടെ ഉണ്ടാവാനിടയുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ തയാറാണെന്ന് കുടുംബം ബന്ധപ്പെട്ട രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജര്‍മന്‍ സന്ദര്‍ശന വേളയില്‍ മോദിയെ സന്ദര്‍ശിച്ച സൂര്യകുമാര്‍ ബോസ് നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് വിവരങ്ങള്‍ ലഭ്യമാകാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിദേശബന്ധങ്ങളെ ബാധിക്കുമെന്നതിനാല്‍ നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറല്ളെന്ന് ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍  വിവരാവകാശ കമീഷനെ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.