എച്ച്.ഐ.വി, പ്രമേഹ മരുന്നുകളുടെ വില കുറയും

ന്യൂഡല്‍ഹി: എച്ച്.ഐ.വി, ക്ഷയം, പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയും. വില നിയന്ത്രണ പരിധിയില്‍വരുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ അനുബന്ധ പട്ടിക തയാറാക്കുന്ന പ്രക്രിയയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്. ഈ രോഗങ്ങള്‍ക്കുള്ള മരുന്നുകളും പുതിയ പട്ടികയില്‍ ഇടംനേടുമെന്നാണറിയുന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ, ദേശീയ അവശ്യമരുന്ന് പട്ടികയില്‍ 87 മരുന്നുകളെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഡിസംബറോടെ 40ഓളം മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവശ്യമരുന്ന് പട്ടികയില്‍ ഉള്‍പ്പെടുന്ന മരുന്നുകളുടെ വില 10 ശതമാനം മുതല്‍ 80 ശതമാനംവരെ കുറയും. ചില മരുന്നുകള്‍ക്ക് അതിലധികവും കുറയാന്‍ സാധ്യതയുണ്ട്. നിലവില്‍ 530ലധികം മരുന്നുകളാണ് പട്ടികയില്‍ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.