മുംബൈ: ഗുരുതര രോഗം ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാക് ബാലികക്ക് ഇന്ത്യന്‍ സമൂഹത്തിന്‍െറ കാരുണ്യപ്രവാഹം. കോശങ്ങളില്‍ ചെമ്പിന്‍െറ തോതുകൂടി കരള്‍ തകരാറിലാകുന്ന വില്‍സണ്‍സ് ഡിസീസ് എന്ന രോഗം ബാധിച്ച കറാച്ചി സ്വദേശി സബ അഹ്മദിന്‍െറ ചികിത്സക്കാണ് ഓണ്‍ലൈന്‍ അഭ്യര്‍ഥനയിലൂടെ സഹായം പ്രവഹിക്കുന്നത്. ലക്ഷത്തില്‍ നാലുപേര്‍ക്ക് വരുന്ന അത്യപൂര്‍വ രോഗമാണിത്.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉമ്മ നസിയക്കൊപ്പം മുംബൈയിലത്തെിയ 15കാരിയായ സബ ജസ്ലോഗ് ആശുപത്രിയിലാണ്. സ്വാതന്ത്ര്യദിനത്തിലാണ് സബയുടെ ചികിത്സക്ക് ബ്ളൂബെല്‍സ് കമ്യൂണിറ്റി എന്ന സംഘടന ഓണ്‍ലൈന്‍ വഴി പണം സ്വരൂപിച്ചു തുടങ്ങിയത്. 100 രൂപ മുതല്‍ 15,000 രൂപവരെ തുടക്കത്തില്‍ ലഭിച്ചു. ചിലര്‍ നേരിട്ട് ചെക് നല്‍കി. നാലര ലക്ഷം രൂപ മുംബൈ നിവാസികളില്‍നിന്നുമാത്രം ലഭിച്ചു. മൂന്നു മാസത്തെ താമസത്തിനും ചികിത്സക്കും 10 ലക്ഷം രൂപയാണ് വേണ്ടത്.
കഴിഞ്ഞ ഏപ്രിലിലാണ് സബ ആദ്യമായി മുംബൈയിലത്തെിയത്. കരള്‍രോഗ വിദഗ്ധ ഡോ. അഭാ നഗ്റാളിന്‍െറ ചികിത്സയിലായിരുന്നു. പിന്നീട് നാട്ടിലേക്കു മടങ്ങിയ സബ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വീണ്ടുമത്തെിയത്. പൂര്‍ണമായും കിടപ്പിലായ സബക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയില്ല. വില്‍സണ്‍സ് ഡിസീസിന് ലഭ്യമായ മരുന്നുകള്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഒരു മാസത്തെ മരുന്നിന് അര ലക്ഷം രൂപയാകുമെന്നും അത് ലഭ്യമാക്കാന്‍ അമേരിക്ക ആസ്ഥാനമായുള്ള വില്‍സണ്‍ ഡിസീസ് അസോസിയേഷനോട് അഭ്യര്‍ഥിച്ചതായും ഡോ. അഭാ നഗ്റാള്‍ പറഞ്ഞു.
നസിയക്ക് സബ അടക്കം മൂന്ന് മക്കളാണ്. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. കറാച്ചിയിലെ ഡോക്ടര്‍മാര്‍ക്ക് സബയുടെ രോഗം കണ്ടുപിടിക്കാനായില്ളെന്നുമാത്രമല്ല ഉയര്‍ന്ന ഡോസിലുള്ള മരുന്ന് കൊടുത്തതുമൂലം നില മോശമാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചതെന്ന് നസിയ പറഞ്ഞു. സ്വന്തം കുടുംബത്തില്‍നിന്ന് ലഭിക്കുന്ന സ്നേഹവും വൈകാരിക പിന്തുണയുമാണ് ഇന്ത്യയില്‍ തങ്ങള്‍ അനുഭവിക്കുന്നതെന്ന് നസിയ പറഞ്ഞു. 80,000 രൂപയുമായാണ് നസിയ മകളെയും കൊണ്ട് മുംബൈയിലത്തെിയത്. സഹായത്തിനാരുമില്ലാതെ ആശങ്കയില്‍ കഴിഞ്ഞിരുന്ന സമയത്ത് നസിയയുടെ സഹോദരി സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ഥിച്ചു. ഒന്നര ലക്ഷം രൂപയാണ് ഈ അഭ്യര്‍ഥന വഴി ലഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയില്‍ തനിക്കും പുതിയൊരു കുടുംബമുണ്ടായതുപോലെ തോന്നിയെന്ന് നസിയ പറഞ്ഞു. എന്നാല്‍, പണം കഴിഞ്ഞതോടെ കറാച്ചിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ് ബ്ളൂബെല്‍സ് കമ്യൂണിറ്റി ഇവരുമായി ബന്ധപ്പെടുന്നത്. ഓണ്‍ലൈന്‍ അഭ്യര്‍ഥനയിലൂടെ സബയുടെ ചികിത്സക്കുവേണ്ട തുകയുടെ നല്ളൊരു പങ്കും സമാഹരിക്കാനായി. സാധാരണ വിദേശികള്‍ക്ക് നല്‍കാത്ത ചികിത്സാ സഹായം ജസ്ലോഗ് ആശുപത്രിയും സബക്ക് നല്‍കി. ഡോക്ടര്‍മാരും ചികിത്സക്ക് പണം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.