കശ്മീര്‍ അജണ്ടയിലില്ളെങ്കില്‍ ഇന്ത്യ-പാക് ചര്‍ച്ച നിഷ്ഫലം -നവാസ് ശരീഫ്


ഇസ്ലാമാബാദ്: കശ്മീര്‍ അജണ്ടയിലില്ലാത്ത ഇന്ത്യ-പാക് ചര്‍ച്ച നിഷ്ഫലമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ശരീഫിന്‍െറ പ്രസ്താവന. കഴിഞ്ഞദിവസം മന്ത്രിസഭാ യോഗത്തിനിടെയാണ് ശരീഫ് വിഷയത്തില്‍ തന്‍െറ നിലപാട് അറിയിച്ചത്.
ഇന്ത്യ-പാക് ചര്‍ച്ചയില്‍ കശ്മീര്‍ നേതാക്കളെ മൂന്നാംകക്ഷിയായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിന്‍െറ ഭാവി തീരുമാനിക്കപ്പെടുമ്പോള്‍ അവരുടെകൂടി അഭിപ്രായം അറിയണം. അതുകൊണ്ടാണ് ഇന്ത്യ-പാക് ചര്‍ച്ചയുടെ അജണ്ടയില്‍ കശ്മീര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് തങ്ങള്‍ വാദിക്കുന്നതെന്നും ശരീഫ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.