ന്യൂഡല്‍ഹി: ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ സംഘടനകളില്‍പെട്ട 300 ഓളം തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയാറെടുക്കുന്നതായി രേഖകള്‍. ഇതിനായി 17 ക്യാമ്പുകള്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നതായും ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ട് ചെയ്തതായി രേഖകളില്‍ പറയുന്നു. മുടങ്ങിപ്പോയ ഇന്ത്യ-പാക് ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ പാകിസ്താന് കൈമാറാനായി ഇന്ത്യ തയാറാക്കിയ രേഖകളിലാണ് ഇക്കാര്യം പറയുന്നത്.
ഐ.എസ്.ഐയുടെയും പാകിസ്താന്‍ സേനയുടെയും പിന്തുണയോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 17 ക്യാമ്പുകളെയും കുറിച്ച് വ്യക്തമായ വിവരം ഇന്‍റലിജന്‍റ്സിന് ലഭിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം, ഓരോ ക്യാമ്പിലും ഉള്ളവരുടെ എണ്ണം എന്നിവയെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ആയുധധാരികളായ 300ഓളം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞൂ. ജമ്മു-കശ്മീര്‍ വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തയാറെടുക്കുന്നതെന്നും ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദാവൂദ് ഇബ്രാഹിമിന് പാകിസ്താനില്‍ ഒമ്പത് വീടുകള്‍ ഉണ്ടെന്നും ഒരെണ്ണം ബിലാവല്‍ ഭുട്ടോയുടെ വീടിനടുത്താണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.