കശ്മീരില്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ശ്രീനഗര്‍: കശ്മീരില്‍ യുദ്ധവിമാനം തകര്‍ന്നു വീണു. അപകടത്തില്‍ നിന്നും പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെട്ടു. വ്യോമസേനയുടെ മിഗ്^21 യുദ്ധവിമാനമാണ് ബുഡ്ഗാം ജില്ലയിലെ സോയ്ബാഗില്‍ വനപ്രദേശത്തു തകര്‍ന്നു വീണത്. രാവിലെ 10.59നായിരുന്നു സംഭവം. പതിവു പരിശീലന പറക്കലിനിടെയാണ് അപകടം. വിമാനം തകര്‍ന്നു വീഴുന്നതിനു മുമ്പ് പൈലറ്റ് രക്ഷാമാര്‍ഗം ഉപയോഗിച്ച് പുറത്തു കടക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.