സുപ്രീംകോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: സുപ്രീംകോടതി തകര്‍ക്കുമെന്ന അജ്ഞാത ഇമെയ്ല്‍ സന്ദേശത്തെ തുടര്‍ന്ന് സുപ്രീംകോടതി പരിസരത്ത് സുരക്ഷ ശക്തമാക്കി.  സുപ്രീംകോടതിയില്‍ സ്ഫോടനം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള   ഇ മെയ്ല്‍ സന്ദേശം കഴിഞ്ഞ ആഴ്ചയാണ് ലഭിച്ചത്.

സുരക്ഷയുടെ ഭാഗമായി നിയമ വിദ്യാാര്‍ഥികള്‍ ഇന്‍േറണ്‍ഷിപ്പിനായി കോടതി മുറിയിലേക്ക് കടക്കുന്നത് നിരോധിച്ചു. കേസ് നടത്തിപ്പിനായി അഭിഭാഷകരെ കാണാന്‍ എത്തുന്നവര്‍ കോടതിയിലേക്ക് പ്രവേശിക്കുന്നതും തടഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.