ബിഹാറിന് 1.25 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജ് പ്രഖ്യാപിച്ച് മോദി

പട്ന: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിഹാറിന്  ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇതിനു പുറമെ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് 40, 000 കോടി രൂപയും അനുവദിക്കും. ഇതോടെ ബിഹാറിന്‍െറ വികസനത്തിനായി മൊത്തം 1.65 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കി. നവംബറിലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കേന്ദ്ര സഹായത്തോടെ നിര്‍മിച്ച റോഡിന്‍െറ ഉദ്ഘാടന പരിപാടിയാണ് പ്രഖ്യാപനങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെന്ന് തോന്നിപ്പിച്ചത്. കേന്ദ്ര സഹായം ഉപയോഗപ്പെടുത്തുന്നില്ളെന്ന് ആരോപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിഹാറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലത്തെിയാല്‍ സംസ്ഥാനത്തിന് 50,000  കോടി രൂപയുടെ പാക്കേജ് അനുവദിക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ ബിഹാര്‍ സന്ദര്‍ശിച്ചപ്പോള്‍ നേരത്തെ പ്രഖ്യാപിച്ചതില്‍ അധികം നല്‍കുമെന്നും മോദി പറഞ്ഞിരുന്നു. 50,000 കോടി രൂപ ഒന്നുമല്ളെന്ന് പറഞ്ഞാണ് മോദി 1.25 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്.

ദേശീയ പാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ നാടകീയമായിരുന്നു മോദിയുടെ സഹായ പ്രഖ്യാപനം. ‘എത്ര കോടിയുടെ പാക്കേജാണ് ബിഹാറിനായി ഞാന്‍ പ്രഖ്യാപിക്കേണ്ടത്, 60,000 കോടി? 70,000 കോടി? 80,000 കോടി?’ -മോദി ജനക്കൂട്ടത്തോട് ചോദിച്ചു. ബിഹാറിന്‍െറ  മുഖച്ഛായ മാറ്റുന്നതിനായി താന്‍ 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജാണ് പ്രഖ്യാപിക്കുന്നതെന്ന് മോദി പഞ്ഞു. പാക്കേജ് പൂര്‍ണമായി നടപ്പാക്കുമെന്നും മോദി പറഞ്ഞു.

വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച 10,000 കോടിയില്‍ 9000 കോടി മാത്രമാണ് ബിഹാര്‍ ചെലവഴിച്ചത്. 1000 കോടി രൂപ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണ്. പിന്നീട് വന്ന യു.പി.എ സര്‍ക്കാര്‍ മുമ്പ് ഉപയോഗിക്കാതിരുന്ന 1000 കോടി രൂപ ഉള്‍പ്പെടെ 12,000 കോടി രൂപയുടെ സഹായം മാത്രം അനുവദിച്ച് ബീഹാറിനെ അപമാനിച്ചെന്നും മോദി പറഞ്ഞു.

ബിഹാര്‍ ഒരു ബിമാരു(രോഗിയായ)  സംസ്ഥാനമാണെന്ന് കഴിഞ്ഞ  സന്ദര്‍ശന വേളയില്‍ മോദി പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തുവന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും മോദി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ബിഹാര്‍ കേന്ദ്രസഹായം ആവശ്യപ്പെടുന്നത്?<രോഗിയല്ളെങ്കില്‍ ഡോക്ടറെ കാണുമോയെന്നും വയറു നിറഞ്ഞവന് ആഹാരം ആവശ്യമുണ്ടോ എന്നും ചോദിച്ചായിരുന്നു മോദിയുടെ പരിഹാസം. അതേസമയം,  സഹായം തങ്ങളുടെ അവകാശമാണെന്നും കേന്ദ്രത്തിന്‍െറ ഒൗദാര്യമല്ളെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരിച്ചടിച്ചു.
 

കേന്ദ്ര സര്‍ക്കാറിന്‍െറ പാക്കേജുകളും വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാണിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നിതീഷ് കുമാറിന്‍െറ ജനതാ ദള്‍(യു), ലാലു പ്രസാദ് യാദവിന്‍െറ ആര്‍.എല്‍.ഡി സഖ്യമാണ് ബി.ജെ.പിയെ നേരിടുക. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്താണ് ബിഹാറില്‍ ജെ.ഡി.യു- ബി.ജെ.പി സഖ്യം വേര്‍പിരിഞ്ഞത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.