വിശാല മതേതര മുന്നണിയില്‍ മുസ്ലിംകളെ അടുപ്പിക്കുന്നില്ലെന്ന് എന്‍.സി.പി

ന്യൂഡല്‍ഹി: ബിഹാറില്‍ ആര്‍.ജെ.ഡി, ജനതാദള്‍ (യു), കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപവത്കരിച്ച മതേതര മുന്നണിക്ക് മുസ്ലിം പങ്കാളിത്തം ആവശ്യമിവിശാല മതേതര മുന്നണിയില്‍ മുസ്ലിംകളെ അടുപ്പിക്കുന്നില്ലെന്ന് എന്‍.സി.പിന്ന നിലപാടാണെന്ന് രൂക്ഷ വിമര്‍ശവുമായി എന്‍.സി.പി ജനറല്‍ സെക്രട്ടറിയും എം.പിയുമായ താരീഖ് അന്‍വര്‍ രംഗത്ത്. മുസ്ലിം നേതാക്കളെ അടിച്ചൊതുക്കുന്ന നയമാണ് മുന്നണി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറില്‍ രൂപവത്കരിച്ച വിശാല മതേതര മുന്നണിയിലെ സീറ്റ് വിഭജനമാണ് എന്‍.സി.പിയെ ചൊടിപ്പിച്ചത്. നൂറുവീതം സീറ്റുകളില്‍ ആര്‍.ജെ.ഡിയും ജനതാദള്‍ (യു)വും 40 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കുമ്പോള്‍ മൂന്ന് സീറ്റാണ് എന്‍.സി.പിക്കായി മാറ്റിവെച്ചത്. 12 സീറ്റെങ്കിലും നല്‍കണമെന്നാണ് എന്‍.സി.പിയുടെ ആവശ്യം. ബി.ജെ.പിക്കെതിരെ മുസ്ലിംകള്‍ ഒറ്റക്കെട്ടായി മതേതര സഖ്യത്തിന് വോട്ട് ചെയ്യുമെന്ന് ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സീറ്റ് വിഭജനത്തില്‍ മുസ്ലിം നേതാക്കളെ അവഗണിക്കുന്നതെന്ന് താരീഖ് അന്‍വര്‍ ആരോപിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.