അബൂദബി: അബൂദബിയില്‍ ക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയുടെ ഉറപ്പ്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലുടെ അറിയിച്ചതാണിക്കാര്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അബൂദബിയിലെ ഹിന്ദു സമൂഹത്തിന്‍റെ നീണ്ട നാളത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്ന് ട്വീറ്റില്‍ പറയുന്നു.
A long wait for the Indian community ends. On the occasion of PM's visit, UAE Govt decides to allot land for buildng a temple in Abu Dhabi
— Vikas Swarup (@MEAIndia) August 16, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.