ശ്രീഹരിക്കോട്ടയില്‍ അഗ്നിബാധ; രണ്ടു പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ജി.എസ്.എല്‍.വി റോക്കറ്റ് പരീക്ഷണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ധനം മിശ്രണം നടത്തുന്നതിനിടെ 169ാം നമ്പര്‍ കെട്ടിടത്തിലാണ് അഗ്നിബാധയെന്ന് അധികൃതര്‍ അറിയിച്ചു. ടെക്നീഷ്യന്മാരായ ചിന്ന കൊണ്ടയ്യ, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് ചെന്നൈയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആഗസ്റ്റ് 27നാണ് ജി.എസ്.എല്‍.വി റോക്കറ്റിന്‍െറ പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്. 2004ലും ഇതേ സ്ഥലത്ത് സമാന അപകടം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2015-16 കാലയളവില്‍ അമേരിക്കയുടെ ഒമ്പത് കൃത്രിമ ഉപഗ്രഹങ്ങള്‍ ഇതേ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിക്കാനുള്ള തീരുമാനം ആഗോള ശ്രദ്ധ നേടിയിരുന്നു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍നിന്ന് മാറിയുള്ള ദ്വീപാണ് ശ്രീഹരിക്കോട്ട.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.