ന്യൂദല്‍ഹി: ലളിത് മോദി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് സഭയില്‍ ഇരിക്കാനും സഭയെ അഭിമുഖീകരിക്കാനുമുള്ള ചങ്കൂറ്റമി െല്ലന്ന് രാഹുല്‍ വിമര്‍ശിച്ചു. താന്‍ അഴിമതി ചെയ്യില്ല എന്നും ആരെയും അഴിമതിക്ക് അനുവദിക്കില്ലാ എന്നുമായിരുന്നു മോദി പറഞ്ഞിരുന്നത്. എന്നാല്‍ ലളിത് മോദി വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
തന്നെയും സോണിയ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിമര്‍ശിച്ച സുഷമാ സ്വരാജിനും രാഹുല്‍ മറുപടി നല്‍കി. ഭാര്യയുടെ ചികിത്സക്ക് പോകാനാണ് ലളിത് മോദിക്ക് സഹായം ചെയ്തതെന്നാണ് സുഷമ പറയുന്നത്. അങ്ങനെയാണെങ്കില്‍ എത്ര പണം സുഷമാ സ്വരാജിന്‍െറ കുടുംബം കൈപറ്റിയെന്ന് വ്യക്തമാക്കണം. സുഷമക്ക് ലളിത് മോദിയുമായി ബിസിനസ് ബന്ധമുണ്ട്. തനിക്ക് ലഭിച്ച ഉപകാരത്തിന് 12 കോടി പ്രതിഫലം ലളിത് മോദി സുഷമയുടെ കുടുംബത്തിന് നല്‍കിയിട്ടുണ്ട്.
മനുഷ്യത്വ പ്രവര്‍ത്തികള്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഒളിച്ചുവെച്ച് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന ഒരേയൊരാളാണ് സുഷമയെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കള്ളപ്പണത്തിന്‍െറ പ്രതീകമാണ് ലളിത് മോദി. എന്തിനാണ് ലളിതിനെ സഹായിച്ചതെന്നാണ് സര്‍ക്കാറിനോട് ഞാന്‍ ചോദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
ലളിത് മോദി വിവാദത്തില്‍ തന്നെ ഒറ്റപ്പെടുത്തി കോണ്‍ഗ്രസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രത്യാരോപണവുമായി സുഷമ സ്വരാജ് നേരത്തെ രംഗത്തുവന്നിരുന്നു. തന്‍െറ ഭര്‍ത്താവ് ലളിത് മോദിയുടെ പാസ്പോര്‍ട്ട് കേസ് ഏറ്റെടുത്തിട്ടില്ളെന്നും അഭിഭാഷകയായ മകള്‍ ലളിത് മോദിയില്‍ നിന്ന് ഒരു പൈസ പോലും വാങ്ങിച്ചിട്ടില്ളെന്നും സുഷമ പാര്‍ലമെന്‍റില്‍ പറഞ്ഞു. അതേസമയം, ബോഫോഴ്സ് ഇടപാടില്‍ ക്വത്റോച്ചിയില്‍ നിന്ന് നമുക്ക് എത്ര പണം കിട്ടിയെന്ന് അമ്മയോട് ചോദിച്ചുനോക്കൂവെന്ന് സുഷമ രാഹുലിനോട് പറഞ്ഞു. ക്വത്റോച്ചിയെ രഹസ്യമായി സഹായിച്ചത് കോണ്‍ഗ്രസാണ്. ലളിത് മോദിയുടെ കാര്യത്തില്‍ താന്‍ രഹസ്യമായൊന്നും ചെയ്തിട്ടില്ളെന്നും സുഷമ പറഞ്ഞു.
ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരനായ ആന്‍ഡേഴ്സണെ നാട് വിടാന്‍ സഹായിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ഈ അവധിക്കാലത്ത് രാഹുല്‍ സ്വന്തം കുടുംബ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും. പി.ചിദംബരം ധനകാര്യ മന്ത്രിയായിരിക്കെ നളിനി ചിദംബരം ആയിരുന്നു ആദായ നികുതി വകുപ്പിന്‍റെ അഭിഭാഷക. ശാരദാ ഗ്രൂപ്പില്‍ നിന്ന് നളിനി ചിദംബരം കോടി രൂപ കൈപറ്റിയതായും സുഷമ തുറന്നടിച്ചു.
ലളിത് മോദി വിവാദത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു സുഷമ. സുഷമയുടെ പ്രസംഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ച് തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. ലളിത് മോദിയെ ഭാര്യയോടൊപ്പം പോര്‍ച്ചുഗലിലേക്ക് പോവാന്‍ അനുവദിക്കുന്നത് ഇന്ത്യ, ബ്രിട്ടന്‍ ബന്ധത്തെ ബാധിക്കില്ളെന്ന് പറയുന്നത് മോദിയെ സഹായിക്കുന്ന നടപടിയല്ളേയെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.