ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതിയുടെ നാലു പാര്‍ട്ട് ടൈം ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ ആര്‍.എസ്.എസ് മുഖപത്രം ‘ഓര്‍ഗനൈസ’റിന്‍െറ മുന്‍ പത്രാധിപര്‍ ശേഷാദ്രി ചരിയെയും ഉള്‍പ്പെടുത്തി. നടി കാജല്‍ ഉള്‍പ്പെടെയുള്ള ആറുപേരെയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിര്‍ദേശിച്ചത്. ഈ ലിസ്റ്റ് പുതുക്കിയാണ് ശേഷാദ്രി ചരി ഉള്‍പ്പെടെ ആറുപേരെക്കൂടി ഉള്‍പ്പെടുത്തിയത്.
ഉപരാഷ്ട്രപതി, പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍, വാര്‍ത്താ വിതരണമന്ത്രാലയ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാണ് പാര്‍ട്ട് ടൈം ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കുന്നത്. നടന്‍ വിക്രം ഗോഖലെ, വിദ്യാഭ്യാസ വിചക്ഷണന്‍ വര്‍ത്തിക നന്ദ, സിനിമ രചയിതാവ് പ്രകാശ് കപാഡിയ എന്നിവരുള്‍പെട്ടതാണ് പുതിയ ലിസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.