മുംബൈ: ടൈപ് ചെയ്യാവുന്ന അക്ഷരങ്ങള്‍ക്ക് കുറഞ്ഞ പരിധി നിശ്ചയിച്ചതിനാല്‍ ട്വിറ്ററിലൂടെ ദീര്‍ഘമായ ആശയങ്ങള്‍ പങ്കുവെക്കാനാകുന്നില്ളെന്ന പരാതിക്ക് പരിഹാരമായി. ഡയറക്ട് മെസേജുകള്‍ക്ക് ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി ട്വിറ്റര്‍ 10,000 ആയി ഉയര്‍ത്തി. നിലവില്‍ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു ട്വിറ്ററില്‍ ടൈപ് ചെയ്യാന്‍ സാധിച്ചിരുന്നത്. ഇതുമൂലം കൂടുതല്‍ കാര്യങ്ങള്‍ ട്വീറ്റിലൂടെ പങ്കുവെക്കാനാകുന്നില്ളെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ടൈപ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ കമ്പനി അറിയിച്ചിരുന്നു.
പരിധി ഉയര്‍ത്തിയതോടെ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ആശയങ്ങള്‍ പങ്കുവെക്കാമെന്നും കമ്പനി വ്യക്തമാക്കി. ലോക വ്യാപകമായി ട്വിറ്റര്‍ ഉപഭോക്താള്‍ക്ക് പുതിയ സൗകര്യം ലഭ്യമാണ്. 2015ന്‍െറ തുടക്കത്തില്‍ ഗ്രൂപ് ഡയറക്ട് മെസേജുകള്‍ അയക്കാനും കമ്പനി അനുവദിച്ചിരുന്നു.
ഒരേ സമയം വിവിധ യൂസറുകള്‍ക്ക് ചാറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ, ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇനിമുതല്‍ ദീര്‍ഘമായ ഡയറക്ട് ട്വിറ്റര്‍ മെസേജുകള്‍ സ്വീകരിക്കാനാകും. എന്നാല്‍, ഇത് തിരിച്ച് അയക്കാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.