ശ്രീനഗര്‍: ഉധംപുര്‍ തീവ്രവാദി ആക്രമണത്തില്‍ പാക് തീവ്രവാദി മുഹമ്മദ് നവീദിനെ സഹായിച്ച കശ്മീരികളായ നാലുപേരെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു.
പുല്‍വാമ ജില്ലക്കാരായ ഫയാസ് അഹമ്മദ് വാണി, ജാവേദ് അഹമ്മദ് വാണി (ഇരുവരും സഹോദരങ്ങളാണ്), മുഹമ്മദ് അല്‍താഫ് വാണി, ജാവേദ് പരേ എന്നിവരാണ് പിടിയിലായത്. കേസില്‍ തെളിവെടുപ്പിന് കശ്മീര്‍ താഴ്വരയിലത്തെിച്ച തീവ്രവാദി മുഹമ്മദ് നവീദാണ് തന്നെ ഇന്ത്യയിലത്തൊന്‍ സഹായിച്ചവരെ തിരിച്ചറിഞ്ഞത്. സഹോദരങ്ങളായ ഫയാസും ജാവേദും ഐ.എ.എഫ് സ്റ്റേഷനിലെ ആശാരി കോണ്‍ട്രാക്ടര്‍മാരാണ്. മുഹമ്മദ് അല്‍താഫ് വാണി ബേക്കറി ഉടമയും പരേ ട്രക്ക് ഡ്രൈവറുമാണെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുല്‍ഗാമില്‍നിന്ന് ഉധംപുരിലേക്ക് നവീദിനെ എത്തിച്ചുവെന്നാരോപിച്ചാണ് ട്രക്ക് ഡ്രൈവറെ പിടികൂടിയത്. ബേക്കറി ഉടമ ലശ്കറെ ത്വയ്യിബയുടെ സഹായിയാണെന്നും അന്വേഷണസംഘം പറഞ്ഞു. ശ്രീനഗറിലത്തെിയ നവീദും കൂട്ടാളി നൊമാനും വിവിധ വീടുകളില്‍ തങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
പിടിയിലായവര്‍ കശ്മീരിലെ പാക് ലശ്കറെ ത്വയ്യിബയുടെ സ്ളീപ്പര്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ പറയുന്നു. കസ്റ്റഡിയിലുള്ള തീവ്രവാദി നവീദിനെ ഡല്‍ഹിയില്‍നിന്നാണ് എന്‍.ഐ.എ തെളിവെടുപ്പിന് വെള്ളിയാഴ്ച കശ്മീരിലത്തെിച്ചത്. ഇയാളെ ഹെലികോപ്ടറില്‍ കശ്മീരിലത്തെിക്കാനായിരുന്നു പദ്ധതിയെങ്കിലും മോശം കാലാവസ്ഥമൂലം റോഡ് മാര്‍ഗമാണ് എത്തിച്ചത്.
ഇയാള്‍ ഉധംപുരില്‍ എത്തിയ വഴികളും അതിന് സഹായിച്ചവരെയും കണ്ടത്തെുകയെന്നതാണ് അന്വേഷണസംഘത്തിന്‍െറ ആദ്യ ശ്രമം. കേസില്‍ ഇനിയും അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ആഭ്യന്തരമന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം എസ്.കെ. സിങ്ങിന്‍െറ നേതൃത്വത്തില്‍ എന്‍.ഐ.എയാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.