ശ്രീനഗര്‍: കശ്മീരില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കും. ലശ്കറെ ത്വയ്യിബയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതിനാലാണ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തത്. 2008ലെ മുംബൈ സ്ഫോടനത്തിനുശേഷം ഐ.ജി സഞ്ജീവ്കുമാര്‍ സിങ്ങിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച എന്‍.ഐ.എ കേന്ദ്രസംഘം ജമ്മുവില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം തുടങ്ങി.
നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പിടിയിലായ തീവ്രവാദി മുഹമ്മദ് നവീദിനെതിരെ കേസെടുത്തിട്ടുണ്ട്. ലശ്കറെ ത്വയ്യിബയുടെ പരിശീലനം ലഭിച്ചതായി മുഹമ്മദ് നവീദ് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശാരീരികക്ഷമത, മലകയറ്റം, ആയുധപരിശീലനം, സ്ഫോടകവസ്തു നിര്‍മാണം എന്നിവയിലാണത്രേ ഇയാള്‍ക്ക് പരിശീലനം ലഭിച്ചത്.
അതിനിടെ, തീവ്രവാദികളുടെ യഥാര്‍ഥ ലക്ഷ്യത്തെക്കുറിച്ച് കാര്യമായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ളെന്ന് ബി.എസ്.എഫ് മേധാവി ദേവേന്ദ്ര കെ. പഥക് പറഞ്ഞു. അതിര്‍ത്തി കടന്നത്തെിയ സംഘത്തിന്‍െറ പ്രധാന ലക്ഷ്യം ബി.എസ്.എഫ് അല്ലായിരുന്നെന്നാണ് വിലയിരുത്തല്‍. പിടിയിലായ തീവ്രവാദി മുഹമ്മദ് നവീദ് കശ്മീര്‍ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.