അദ്നാന്‍ സമിക്ക് ഇന്ത്യയില്‍ തങ്ങാന്‍ അനുമതി


ന്യൂഡല്‍ഹി: പാകിസ്താന്‍ ഗായകന്‍ അദ്നാന്‍ സമിക്ക്  ഇന്ത്യയില്‍ തങ്ങാന്‍ അനുമതി. സമി സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്ന് മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചു. അനുമതിയുടെ കാലാവധി നിശ്ചയിച്ചിട്ടില്ല. 2001ല്‍ ഒരു വര്‍ഷത്തെ സന്ദര്‍ശക വിസയിലാണ് ലാഹോര്‍ സ്വദേശിയായ സമി ആദ്യമായി ഇന്ത്യയിലത്തെിയത്. ഇതിനുശേഷം വിസ കാലാവധി അതത് കാലങ്ങളില്‍ നീട്ടിക്കൊണ്ടിരുന്നു. എന്നാല്‍, കഴിഞ്ഞ മേയ് 26ന് സമിയുടെ പാകിസ്താനി പാസ്പോര്‍ട്ടിന്‍െറ കാലാവധി അവസാനിച്ചു. ഇതിന്‍െറ കാലാവധി നീട്ടിക്കൊടുക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.