ന്യൂഡല്‍ഹി: അരവയര്‍ നിറക്കാന്‍ ബസ് സ്റ്റാന്‍ഡിലും ട്രെയിനിലും തൊണ്ടപൊട്ടി പാടുന്ന യാചകര്‍ക്കും തെരുവുഗായകര്‍ക്കും തൊഴിലവസരവുമായി കേന്ദ്ര സര്‍ക്കാര്‍. സിനിമാപാട്ടിനുപകരം ഇവര്‍ ഇനി മോദി സര്‍ക്കാറിനെ പുകഴ്ത്തിപ്പാടും. അതിനായി കേന്ദ്ര സര്‍ക്കാറിന്‍െറ സ്വച്ഛ് ഭാരത്, ബേടി ബചാവോ, ബേടി പഠാവോ, ഇന്‍ഷുറന്‍സ് തുടങ്ങിയവ വര്‍ണിക്കുന്ന പാട്ടുകള്‍ തയാറായിക്കഴിഞ്ഞു. മോദി സര്‍ക്കാറിന്‍െറ ‘പാണര്‍’ ആകാന്‍ തെരഞ്ഞെടുക്കപ്പെടുന്ന യാചകര്‍ക്കും തെരുവുഗായകര്‍ക്കും സര്‍ക്കാര്‍ പ്രതിഫലം നല്‍കും.
യാചകരെയും സര്‍ക്കാര്‍ പരസ്യങ്ങളുടെ ഭാഗമാക്കാനുള്ള പദ്ധതി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍െറ ആശയമാണ്. ഭിക്ഷയെടുക്കാതെ വരുമാനം നേടാന്‍ സഹായിക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. സംഗീത, നാടക വിഭാഗത്തിനും ആകാശവാണിക്കുമാണ് പരിശീലന ചുമതല. പ്രമുഖ നഗരങ്ങളിലെ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്ന ഭിക്ഷാടകരെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. മുംബൈയിലായിരിക്കും ആദ്യം നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 3,000 യാചകര്‍ക്കാണ് അവസരം. കുട്ടി യാചകരെ ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.